കോഴിക്കോട് : വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതായി. ബുധനാഴ്ച ചില്‍ഡ്രണ്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് പെണ്‍കുട്ടികളെ കാണാതായത്. ആറ് പെണ്‍കുട്ടികളും ഒരുമിച്ച് കെട്ടിടത്തിന് മേല്‍ ഏണി വച്ച് മതിലുചാടി ഇറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം.
കാണാതായവരില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്. ചോവായുര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലാവകാശ സംരക്ഷണ ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷന് അംഗം ബി. ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: