ലണ്ടന്‍ : കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉള്ള സഞ്ചാരികളെ സ്വാഗതം ചെയ്ത് ബ്രിട്ടണ്. കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങളിലും ഇളവ് കൊണ്ടുവരുന്നത്.
ബ്രിട്ടണിലെ ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോള്‍ കോവിഡ് വന്നുകളിഞ്ഞു. ഒമിക്രോണ്‍ കേസുകളും പാരമ്യത്തിലാണ്. ഈ സാഹചര്യത്തില്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന വിദഗ്ധ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ബ്രിട്ടണില്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ അടുത്തമാസം മുതല്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഉള്ള സഞ്ചാരികള്‍ക്ക് പ്രയാസങ്ങളേതുമില്ലാതെ യുകെ സന്ദര്‍ശിക്കാം.
ഫെബ്രുവരി 11-ന് പുലര്‍ച്ചെ 4 മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം (പിഎല്‍എഫ്) ആവശ്യമാണ്. വാക്സിനേഷന് മുഴുവന്‍ ഡോസും എടുത്തിട്ടില്ലാത്തവര്‍ ജനുവരി 24-ന് പ്രഖ്യാപിച്ച മാറ്റങ്ങള്‍ അനുസരിച്ച് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും പിസിആര്‍ പരിശോധനയും നടത്തണം. അല്ലെങ്കില്‍ യുകെയില്‍ എത്തി രണ്ട് ദിവസത്തിനുള്ളില്‍ പരിശോധന നടത്താം. ഫലം പോസിറ്റീവാണെങ്കില്‍ മാത്രം സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് ഇംഗ്ലണ്ടിലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ വാക്സിനേഷന് നിലയോ അല്ലെങ്കില്‍ മുമ്പ് രോഗം ബാധിച്ചിരുന്നു എന്നുള്ളതിന്റെയോ തെളിവ് ഡിജിറ്റല്‍ എന്‍എച്ച്എസ് കോവിഡ് പാസിന്റെ രൂപത്തില്‍ ഹാജരാക്കാം. ഫെബ്രുവരി 3 മുതലാണ് ഈ പാസ് അനുവദിക്കുക. യാത്രാ നയത്തിലെ മാറ്റങ്ങള്‍ ഫെബ്രുവരി പകുതിക്ക് മുമ്പായി പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: