കൊച്ചി: മിഡില്‍വെയ്റ്റ് സ്പോര്‍ട്ട്സ് ബൈക്ക് വിഭാഗത്തില്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിച്ചുകൊണ്ട് ഹോണ്ട ഇന്ത്യ പുതിയ 2022 സിബിആര്‍ 650 ആര് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ബിഗ്വിങ് ടോപ്ലൈന്‍ ഷോറൂമുകളിലൂടെ ബുക്കിങ് ചെയ്യാം. സമാനതകളില്ലാത്ത പ്രകടന മികവും സ്റ്റൈലുമാണ് 2022 സിബിആര്‍ 650 ആറിന്റെ സവിശേഷത.
പുതിയ 2022 സിബിആര്‍ 650ആറിലൂടെ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് സാഹസികതയുടെ പുതിയ അനുഭവം സമ്മാനിക്കുകയാണെന്നും അപ്ഗ്രേഡ് 2022 സിബിആര്‍650ആര് നിത്യേനയുള്ള ഉപയോഗത്തിന്റെ പ്രായോഗികത നല്ക്കുന്നുവെന്നത്തിനോപ്പം ഉപഭോക്താക്കളുടെ യാത്ര അനുഭവം വര്‍്ധിപ്പിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഹോണ്ട മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.
റൈഡര്‍മാരില്‍ ആവേശം നിറക്കുന്ന സിബിആര്‍ 650ആര് മോട്ടോര്‍ സൈക്ലിങ് സമൂഹത്തില്‍ ഹിറ്റായിരിക്കുമെന്നും സ്പോര്‍ട്സ് ടൂറിങിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന സിബിആര്‍ 650ആര് അള്‍ട്രാ-ഷാര്‍പ്പ് മെഷീനായിരിക്കുമെന്നും പുതുക്കിയ എന്ജിന് ശക്തിയും മികച്ച സസ്പെന്‍ഷനും സുഖകരമായ ഏറോഡൈനാമിക്സും ഉപഭോക്താവിന് സമാനതകളില്ലാത്ത റൈഡിങ് അനുഭവം പകരുമെന്ന് ഹോണ്ട മോട്ടോര്സൈക്കിങ് ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. 9,35,427 രൂപയാണ് ഗുരുഗ്രാമിലെ എക്സ്ഷോറും വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: