രാമപുരം: വേനല്‍കാലത്തും മഴക്കാലത്തും ഒരുപോലെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കിഴതിരി കോളനി നിവാസികള്‍. പാറക്കല്ലുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ കിണര്‍ കുഴിച്ചാലും ഇവിടെ വെള്ളം ലഭിക്കില്ല.
കോളനി നിവാസികളുടെ കുടിവെള്ള ദുരിതം പരിഹരിക്കാന്‍ 20 വര്‍ഷം മുന്‍പ് കോളനിയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചെങ്കിലും ഒരുതവണ മാത്രമാണ് ടാങ്കില്‍ വെള്ളമെത്തിച്ചത്. കോളനി നിവാസികള്‍ ജനപ്രതിനിധികളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് അവര്‍ പറയുന്നു. വേനല്‍ക്കാലത്ത് വളരെ ദൂരം താണ്ടിയാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. കുറച്ച് ദൂരെയായി ഒരു കുഴല്‍ കിണര്‍ ഉണ്ടെങ്കിലും ശുദ്ധജലമല്ല ഇതില്‍ നിന്നും ലഭിക്കുന്നത്.
മറ്റ് ആവശ്യങ്ങള്‍ക്കുള്ള ജലം കുഴല്‍ കിണറില്‍ നിന്നും കൈകൊണ്ട് പമ്പ് ചെയ്താണ് ഇവര്‍ എടുക്കുന്നത്. മഴക്കാലത്ത് മരങ്ങളില്‍ തുണിയും ഓലയും കെട്ടിയാണ് ഇവര്‍ വെള്ളം സംഭരിക്കുന്നത്. കോളനിയിലെ ജനങ്ങളുടെ ജീവിതവും നരകതുല്യമാണ്.
കോളനിയിലേയ്ക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലാണ്. വീടുകളും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. പാവപ്പെട്ട കോളനി നിവാസികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവഗണിക്കുകയാണെന്നും നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടയിട്ടും കിഴതിരി കോളനിയില്‍ ഇവയൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: