ആലപ്പുഴ: വഴിച്ചേരിയില്‍ മുനിസിപ്പാലിറ്റിയുടെ പ്ളാസ്റ്റിക് മാലിന്യശേഖരത്തിന് തീ പിടിച്ചു. അഗ്നിസുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. തീപിടിത്തം ഉണ്ടായി പരിസരം മുഴുവന്‍ വിഷ പുക നിറഞ്ഞിരുന്നു. വര്‍ഷങ്ങളോളം സംസ്കരിക്കാത്ത പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടന്നതാണ് കത്തിയത്. ഇതിനടുത്തായി തന്നെ സപ്ളൈക്കോയുടെ പെട്രോള്‍ പമ്പും സ്ഥിതി ചെയ്യുന്നുണ്ട്.
രണ്ട് യുണിറ്റ് ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തെ തുടര്‍ന്നാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ചവറു കൂട്ടിയിട്ട് ആരോ തീയിട്ടതാണ് കാരണം. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ടി. സാബു, ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍മാരായ എന്‍. ആര്. ഷൈജു, കെ. ബി. ഹാഷിം, ജോബിന് വര്‍ഗ്ഗിസ്, പ്രശാന്ത്, സന്തോഷ്, അനീഷ് ചന്ദ്രന്, ടി. കെ. കണ്ണന്, ഷൈന്‍ കുമാര്‍, ബൈജു, എസ്.കണ്ണന് എന്നിവരാണ് രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: