ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് അര്‍ഹരായ എല്ലാവരും അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ 2597 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പരിശോധന പൂര്‍ത്തീകരിച്ച് അംഗീകരിച്ച 2289 അപേക്ഷകളില്‍ 2259 പേര്‍ക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കി. വിവിധ വില്ലേജ് ഓഫീസുകളിലായി 50 അപേക്ഷകള്‍ പരിശോധനാ ഘട്ടത്തിലാണ്.
മതിയായ രേഖകളുടെ അഭാവത്തില്‍ 258 അപേക്ഷകള്‍ നിരസിച്ചു. ഈ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം.
കൊവിഡ് ബാധിച്ചു മരിച്ച ബിപിഎല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് പെന്ഷന് നല്കുന്ന പദ്ധതിയില്‍ ഇതുവരെ 238 പേര്‍ക്ക് പെന്ഷന് അനുവദിച്ചു. മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപയാണ് പെന്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: