ന്യൂദല്‍ഹി: കോവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടി മൂന്നുമാസത്തിന് ശേഷം മാത്രമേ പ്രതിരോധ വാക്സിന് സ്വീകരിക്കാവൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കരുതല്‍ ഡോസിനും ഈ സമയപരിധി ബാധകമായിരിക്കും. ഇക്കാര്യം നിര്‍ദ്ദേശിച്ച് കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
കേന്ദ്ര ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല് ആണ് ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. കോവിഡ് വാക്സിനേഷനുമായി ബന്ധ പ്പെട്ട ദേശീയ ഉപദേശക സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തില്‍ പറയുന്നു.
രാജ്യത്ത് ജനുവരി മൂന്നുമുതല്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് വാക്സിനേഷന് ആരംഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണവും ആരംഭിച്ചു. രണ്ടാംഡോസ് വാക്സിന് സ്വീകരിച്ച് ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുകയെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: