സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവരാണ് നാം എല്ലാവരും.സ്വന്തം സൗന്ദര്യം സംരക്ഷിക്കുന്നതിനായി ധാരാളം സമയവും, പണം ചെലവാക്കാന്‍ പലര്‍ക്കും ഒരു മടിയും ഇല്ല.പലരും ഇപ്പോള്‍ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത് പ്രകൃതി ദത്തമാര്ഗ്ഗങ്ങളാണ്.
സൗന്ദര്യ പ്രശ്നങ്ങളിലെ പ്രധാന പ്രശ്നമാണ് പാലുണ്ണി. നമ്മുടെ മുഖം, കഴുത്ത്, കൈ, കാല് എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലും ഇവ കാണാറുണ്ട്.ഇത് ഒരാളില്‍ നിന്ന് മറ്റോരാളിലേക്ക് പടരുകയും ചെയ്യും.ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പിടിപെട്ടാല്‍ ഇത് മറ്റ് ഭാഗങ്ങളിലേക്കും പടരും. സൗന്ദര്യ ആരാധകരെ വല്ലാതെ വിഷമിപ്പിക്കുന്ന പ്രശ്നമാണ് പാലുണ്ണി. ഇതിന് പരിഹാരമായി ബ്യൂട്ടിപാര്‍ലറുകളിലും മറ്റും ലേസര്‍ വഴി കരിച്ചുകളയുകയാണ് ചെയ്യാറുളളത്. എന്നാല്‍ ഇത് ചെലവ് കൂടിയ മാര്‍ഗ്ഗമാണ്. ഇവയ്ക്കുളള പരിഹാരമാര്‍ഗ്ഗമാണ് ഇനി പറയുന്നത്. ആദ്യത്തെത് വെളുത്തുളളിയാണ്. വെളുത്തുളളി തൊലി കളഞ്ഞ് പൂലുണ്ണി ഉളള ഭാഗങ്ങളില്‍ ഉരക്കുക. ഇത് കുറച്ചു ദിവസം ആവര്‍ത്തിക്കമ്പോള്‍ പാലുണ്ണി കൊഴിഞ്ഞു പോകും.
പക്ഷെ ചിലരില്‍ ഇത് തൊലിക്ക് പൊളളല്‍ ഏല്‍പ്പിച്ചേക്കാം. മറ്റോന്ന് ഇരട്ടിമധുരം തേനില്‍ ചാലിച്ച് പാലുണ്ണിയില്‍ തേച്ച് പിടിപ്പിക്കു. ഇതും കുറച്ചു ദിവസം ആവര്‍ത്തിക്കുമ്പോള്‍ മാറ്റം വരും. ഇത് കൂടാതെ നമ്മുടെ നാട്ടില്‍ പ്രചാരം കുറവുളള ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പാലുണ്ണിക്ക് ഒരു മികച്ച പരിഹാരമാണ്.കുറച്ച് ആപ്പിള്‍ സിഡെര്് വിനെഗര്‍ പഞ്ഞിയില്‍ എടുത്തിട്ട് പാലുണ്ണിയില്‍ തേച്ച് പിടിപ്പിക്കുക.ദിവസത്തില്‍ പലതവണ ഇത് ആവര്‍ത്തിക്കുക. ദിവസങ്ങള്‍ കഴിയുമ്പോള്‍ പാലുണ്ണിയില്‍ നിറം മാറ്റം സംഭവിക്കുകയും, ഇരുണ്ട് കറുക്കുകയും ചെയ്യും. പിന്നീട് ഇത് പൊഴിഞ്ഞ് പോകും.അപ്പിള് സിഡെര്‍ വിനെഗര്‍ ഓണ്ഡലൈനില്‍ സുലഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: