തിരുവനന്തപുരം: കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസാണെന്ന് സിപിഎം നേതാവ് പി. ജയരാജന്. ടി.കെ ഹംസ അങ്ങനെ ഒരു വാചകം പറഞ്ഞിട്ടില്ല, അതു ആര്‍എസ്എസ് പറഞ്ഞതാണെന്നും ജയരാജന് മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. ബിജെപി വ്യക്താവ് ടിപി സിന്ധുമോള്‍ ചര്‍ച്ചക്കിടെ ഇക്കാര്യം ഉന്നയിച്ചപ്പോഴളാണ് പി ജയരാജന് ലൈവ് ചാനല്‍ ചര്‍ച്ചയില്‍ നുണ പറഞ്ഞത്.
കോവിഡ് എന്ന പിശാചിനെ അയച്ചത് അല്ലാഹുവെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടി.കെ ഹംസ കളിഞ്ഞ ദിവസമാണ് പറഞ്ഞത്. ഇതിന്റെ വീഡിയോ അടക്കം പുറത്തുവന്നിരുന്നു. എന്നിട്ടാണ് ലൈവ് ചാനല്‍ ചര്‍ച്ചയില്‍ ജയരാജന് നുണ പറഞ്ഞത്. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡ്19 എന്ന പിശാചിനെ അയച്ചത്, നമ്മളെ നേരെയാക്കാതെ അവന് പോകില്ല’ വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലാണ് ഹംസ ഇക്കാര്യം പറഞ്ഞത്.
നമ്മള് ഒരുപാട് നന്നാകാനുണ്ട്, ഖുര്‍ ആനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള് വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മള് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കോവിഡ് നാലാം തരംഗം വന്നു, ഇനിയും വരും നമ്മളെ നന്നാക്കിയിട്ടേ കോവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അല്ലാഹുവിന്റേതാണ് അല്ലാഹു നമ്മളെ നോക്കാന്‍ ഏല്‍പ്പിച്ചതാണ് ഇതൊക്കെ. കഴിവിന്റെ പരമാവധി അതിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: