കോഴിക്കോട് : കാന്തപുരം എ.പി. അബുബക്കല്‍ മുസലിയാരുടെ ട്രസ്റ്റ് മര്‍ക്കസ് നോളജ് സിറ്റി നിര്‍മിക്കുന്നത് അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. ഭൂനിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മര്‍ക്കസ് സിറ്റിക്കായി കുന്നിടിച്ച് നിരപ്പാക്കി പാലം കെട്ടിയതിന് അനുമതി നല്കിയിട്ടിട്ടല്ലെന്നും റവന്യൂ, ഇറിഗേഷന്‍, മണ്ണ് സംരക്ഷണം, മൈനിങ് ആന്‍ഡ് ജിയോളജി എന്നീ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലാകളക്ടര്‍ക്കാണ് ഇത് കൈമാറിയിരിക്കുന്നത്.
കോടഞ്ചേരി പോത്തുണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലങ്ങള്‍ക്ക് അനുമതിയില്ല. ഇവിടെ നിന്നും അനധികൃതമായി മണ്ണ് ഖനനം ചെയ്യുകയും വിവിധ ഭാഗങ്ങള്‍ നിരപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ സ്വാഭാവിക സ്വഭാവത്തിന് മാറ്റും വരുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. അതിനാല്‍ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തഹസീല്‍ദാര്‍ ഇതുസംബന്ധിച്ചിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇത്തരത്തിലുള്ള അനധികൃത നിര്‍മാണങ്ങള്‍ വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നാണ് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിലുമുള്ളത്. പോത്തുണ്ടി പുഴക്ക് കുറുകെയുള്ള പാലത്തിന് ജനലനിരപ്പില്‍ നിന്ന് മൂന്നര മീറ്റര്‍ മാത്രമേ ഉയരമുള്ളൂ.തൊട്ടടുത്ത അരുവിക്ക് കുറുകെ നിര്‍മ്മിച്ച ഇരുപത്തിരണ്ട് മീറ്റര്‍ പാലത്തിന് നിലവിലെ ജലനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ മാത്രമേ ക്ലിയറന്‍സ് ഉള്ളൂ. കാലര്‍വര്‍ഷത്തില്‍ ഈ പുഴയിലും അരുവിയിലും ഉണ്ടാകുന്ന അതി ശക്തമായ കുത്തൊഴുക്കില്‍ പുഴക്ക് കുറുകെയുള്ള അനധികൃത പാലങ്ങള്‍ ജലപ്രവാഹത്തിന് തടസമാവും.
അനധികൃതമായ മണ്ണെടുപ്പ് കൊണ്ട് ഭൂമിയുടെ നിരപ്പിനും സ്വഭാവത്തിനും മാറ്റം വന്നിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ല ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ജില്ലാ കളക്ടര്‍ ഇതുസംബന്ധിച്ച് നടപടി കൈക്കൊള്ളുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: