തിരുവനന്തപുരം: ശ്രീലങ്കയുടെ ഹോണററി കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം കേരളത്തില്‍ പുനരാരംഭിക്കുന്നു. ഹോണററി കോണ്‍സുലേറ്റ് 2014 ഫെബ്രുവരി 26 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. പുതിയ ഹോണററി കോണ്‍സലായി ബിജു കര്ണന്. നിയമിതനായി. പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച 3.30 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും.
കേരളത്തിന് ഗുണം ലഭിക്കുന്ന വിവിധ കാര്യങ്ങള്‍ക്ക് നേതൃത്വ നല്കാന് ശ്രമിക്കുമെന്ന് ബിജു കര്ണന് പറഞ്ഞു.
സ്പിരിച്വല്‍ ടൂറിസം കോറിഡോര്‍, വ്യവസായ വാണിജ്യ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന സമഗ്രപദ്ധതികള്‍, ഫിഷറീസുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ തുടങ്ങി വിപുലമായ പദ്ധതി രേഖകളും, ഇവയെ ആസ്പദമാക്കിയുള്ള പ്രാരംഭ ചര്‍ച്ചകളും മന്ത്രി തലത്തിലും ഉദ്യോഗസ്ഥതലത്തിലും നടത്തി യതായും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ ടൂറിസം മന്ത്രി പ്രസന്ന രണതുംഗ, പ്രതിപക്ഷനേതാവ് വി.ഡി സതീശന്, ഡോ. ശശി തരൂര്‍ എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എ, ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഡോ. ഡി. വെങ്കിടേശ്വരന് ,എ.ജയപ്രകാശ് ഡോ.കെ.റ്റി.വര്‍ക്കി എന്നിവര്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: