ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.
കലാപകാരികള്‍ ദില്‍ബര്‍ നേഗിയുടെ കൈകളും കാലുകളും വെട്ടിക്കെളഞ്ഞാണ് കൊലപ്പെടുത്തിയത്. ഒരു മധുരപ്പലഹരക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ദില്‍ബര്‍ നേഗി. ഈ ക്രൂരമായ സംഭവത്തിന് വെറും ആറ് മാസം മുന്‍പ് മാത്രമാണ് ദില്‍ബര്‍ നേഗി ഉത്തരാഖണ്ഡില്‍ നിന്നും ജോലി തേടി ദല്‍ഹിയില്‍ എത്തിയത്. 2020 ഫിബ്രവരിയിലാണ് ദല്‍ഹി കലാപം നടന്നത്. മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷുഹൈബ്, റഷീദ്, പര്‍വേസ് എന്നിവരാണ് ഗോകുല്‍പുരിയില്‍ നടന്ന കൊലപാതകത്തില്‍ പങ്കെടുത്തത്.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ചൊവ്വാഴ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കടകളും വീടുകളും തല്ലിതകര്‍ത്തതും അനില്‍ സ്വീറ്റ് കോര്‍ണറിന് തീയിട്ടതുമാണ് 22 കാരനായ ദില്‍ബര്‍ നേഗിയുടെ മരണത്തിന് കാരണമായത്.
ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡ്വ. അമിത് മഹാജന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഫിബ്രവരി 24ന് പ്രതികള്‍ ശിവ് വിഹാര്‍ തിരാഹയില്‍ നിരവധി കടകള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. കലാപം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൈകാലുകള്‍ അറ്റുപോയ ഒരു ജഡം അനില്‍ സ്വീറ്റ് കോര്‍ണറില്‍ കണ്ടെത്തിയത്. ഈ ജഡം ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ജഡം 22 കരാനായ ദില്‍ബര്‍ സിങ്ങ് നേഗിയുടെതാണെന്ന് തിരിച്ചറിഞ്ഞത്.
പൊലീസ് അന്ന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 147 (ലഹള കൂട്ടിയതിനുള്ള ശിക്ഷ), 148 (ആയുധമുപയോഗിച്ചുള്ള ലഹള), 149 (അനധികൃതമായി കൂട്ടംചേരല്‍), 302 (കൊല), 201 (തെളിവ് നശിപ്പിക്കല്‍), 436 (തീകൊണ്ടുള്ള അതിക്രമം), 427 (നാശമുണ്ടാക്കുന്ന അതിക്രമം) എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ കേസെടുത്തിരുന്നു.
പിന്നീട് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2020 ജൂണില്‍ ഒരു കുറ്റപത്രം തയ്യാറാക്കി. അന്വേഷണ സംഘം 12 പേരെ പ്രതികളാക്കി. കലാപകാരികള്‍ കല്ലെറിയുകയും ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കലാപകാരികള്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരിക്കുകയായിരുന്ന ദില്‍ബര്‍ സിങ്ങ് നേഗിയെ കൊലപ്പെടുത്തുകയായിരുന്നു. കെട്ടിടത്തോടൊപ്പം ശരീരവും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: