ന്യൂദല്‍ഹി: രാജ്യത്ത് നല്കി പ്രതിരോധ കുത്തിവയ്പുകഴുടെ എണ്ണം 158.04 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 79,91,230) ഡോസുള്‍പ്പെടെ ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 1,58,04,41,770 കടന്നു. 1,69,76,817 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ ഏഴു വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,90,491
രണ്ടാം ഡോസ് 97,85,938
കരുതല്‍ ഡോസ് 19,92,671
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,89,252
രണ്ടാം ഡോസ് 1,70,67,978
കരുതല്‍ ഡോസ് 16,85,446
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,59,30,929
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 52,70,37,267
രണ്ടാം ഡോസ് 37,23,42,067
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,78,94,832
രണ്ടാം ഡോസ് 16,19,28,196
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,32,93,789
രണ്ടാം ഡോസ് 10,12,96,621
കരുതല്‍ ഡോസ് 14,06,293
കരുതല്‍ ഡോസ് 50,84,410
ആകെ 1,58,04,41,770
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,57,421 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,53,94,882 ആയി. ദേശീയ രോഗമുക്തി നിരക്ക് 94.09 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,38,018 പേര്‍ക്കാണ്.
നിലവില്‍ 17,36,628 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.62 ശതമാനമാണ്.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,49,143 പരിശോധനകള്‍ നടത്തി. ആകെ 70.54 കോടിയിലേറെ (70,54,11,425) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.92 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.43 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: