നാഗര്‍കോവില്‍: ഒമിക്രോണ്‍, കൊറോണ പ്രതിരോധ നടപടി ഊര്‍ജിതമാക്കി കന്യാകുമാരി ജില്ലാ ഭരണകൂടം. ഡി സാസ്റ്റര്‍ മാനേജ്മെന്റ്, ഹെല്‍ത്ത്, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കളക്ടര്‍ ചര്‍ച്ച നടത്തി.
കന്യാകുമാരി ജില്ലയില്‍ കൊറോണ, ഒമിക്രോണ്‍ വൈറസ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് യോഗത്തില്‍ കളക്ടര്‍ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള ഉടന്‍ തന്നെ കൊറോണ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം. പരിശോധനയ്ക്കുശേഷം നിര്‍ണയത്തിനുള്ള കേന്ദ്രങ്ങളില്‍ കൊറോണ വൈറസ് നിര്‍ണയിക്കാനും ഹോം ഐസൊലേഷനിലോ കെയര്‍ സെന്ററിലോ കൊറോണ വൈറസ് നിരീക്ഷിക്കാനും തീവ്രപരിചരണം ആവശ്യമുള്ളവരെ ആശാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനും വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കൊറോണ മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിനായി ആശാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ഫിസിഷ്യന്‍, കോട്ടാര്‍ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രി, കോണം സര്‍ക്കാര്‍ ടെക്നിക്കല്‍ കോളജ്, എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളില്‍ കിടക്കകള്‍ സജ്ജമാക്കി. സ്വകാര്യ ആശുപത്രികളിലും കൊറോണ ചികില്‍സ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്.
കൊറോണ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ദിവസേന ആരോഗ്യ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച്, ഒന്നും രണ്ടും തരംഗങ്ങളില്‍ നടത്തിയ മുന്‍കരുതല്‍ നടപടി പുനരാരംഭിക്കും. കോട്ടാര്‍ ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ കൊറോണസമയത്ത് 237 കിടക്കകള്‍ സജ്ജീകരിച്ചിരുന്നു. നിലവില്‍ 155 കിടക്കകള്‍ തയ്യാറാണെന്ന് അധികൃതര്‍ പറഞ്ഞു. ശേഷിക്കുന്ന കിടക്കകള്‍ ഒരുക്കാന്‍ നിര്‍ദേശം നല്കി. കന്യാകുമാരി ജില്ലയില്‍ നിലവില്‍ ഹോം ഐസൊലേഷ
നില് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: