ശബരിമല: മകരവിളക്കിന് ശേഷവും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. മകരവിളക്ക് ദര്‍ശനത്തിന് ശേഷം അയ്യപ്പന്മാര് കൂട്ടത്തോടെ മലയിറങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ സന്നിധാനത്ത് ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ വലിയതോതില്‍ എത്തുന്നുണ്ട്.
ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകരാണ് കൂടുതലായി ഇപ്പോല്‍ ദര്‍ശനത്തിന് എത്തുന്നത്. മലയാളികളായ തീര്‍ത്ഥാടകര്‍ നാമമാത്രമായാണ് സന്നിധാനത്തേക്ക് എത്തുന്നത്. സന്നിധാനത്ത് എത്താതെ മറ്റ് സൗകര്യപ്രദമായ ഇടങ്ങളില്‍ നിന്ന് മകരവിളക്ക് ദര്‍ശിച്ച തീര്‍ത്ഥാടകരാണ് ഇന്നലെ രാവിലെ മുതല്‍ ശബരീശ ദര്‍ശനത്തിന് എത്തുന്നത്. ഇതോടെ നെയ്യഭിഷേകത്തിനും മറ്റ് പ്രസാദങ്ങള്‍ വാങ്ങാനും തിരക്ക് തുടരുന്നുമുണ്ട്.
മകരവിളക്കിനോട് അടുത്ത ദിവസങ്ങളില്‍ അയ്യപ്പദര്‍ശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് ഒഴിവാക്കി ദര്‍ശനം നടത്താന്‍ താല്‍പ്പര്യപ്പെടുന്ന തീര്‍ത്ഥാടകരാണ് ഇപ്പോള്‍ ദര്‍ശനത്തിനായി മലകയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: