ബയോ ബബിലെ കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റി വച്ചാതായി ഐഎസ്എല്‍ അറിയിച്ചു. വൈകിട്ട് ഏഴരക്ക് മുംബൈ സിറ്റി എഫ്സിക്കെതിരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമത് മത്സരം. ടീമിന്റെ ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളി മാറ്റിവച്ചത്.
എല്ലാവരുടെയും ആരോഗ്യത്തിനായാണ് ഈ തീരുമാനമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ആശങ്കയുണര്‍ത്തി കൊവിഡ് ഇതേസമയം ആശങ്കയുണര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടീം കഴിഞ്ഞ ദിവസം പരിശീലനം ഉപേക്ഷിച്ചു.
അതേസമയം താരങ്ങള്‍ക്കോ പരിശീലകര്‍ക്കോ കൊവിഡ് ബാധയില്ല. നിരവധി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒഡിഷയുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. നിലവില്‍ പതിനൊന്ന് ടീമുകളില്‍ ഏഴിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്എല്ലിന്റെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ടീമില്‍ പതിനഞ്ച് താരങ്ങള്‍ ലഭ്യമാണെങ്കില്‍ മത്സരം നടത്തണമെന്നാണ് ഐഎസ്എല്‍ നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: