തൃശൂര്‍ : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറക്ക കുറവ് മൂലം ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് സുനിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളേജിലെ മാനസിക രോഗ വിഭാഗത്തിലാണ് സുനിയെ ചികിത്സിച്ചത്. മാനസിക സംഘര്‍ഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പള്‍സര്‍ സുനിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സ തേടിയശേഷം വൈകുന്നേരത്തോടെ പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയാണ് പള്‍സര്‍ സുനി. കേസിലെ വിഐപിയെ കുറിച്ച് പള്‍സര്‍ സുനിക്ക് അറിയാമെന്നാണ് സംവിധായകന് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തല്‍. അതിനാല്‍ പള്‍സര്‍ സുനിയില്‍ നിന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: