ആലപ്പുഴ : കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജനസമക്ഷം സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരണ യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
മന്ത്രി സജി ചെറിയാന് അധ്യക്ഷനായി. ചെങ്ങന്നൂരിലെ കെ-റെയില്‍ സ്റ്റേഷന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വികസനത്തിന് കരുത്തേകും. ശബരിമലയിലേക്കുള്ള യാത്ര സുഗമമാകുന്നതിനും ഉപകരിക്കുമെന്ന് സജി ചെറിയാന് പറഞ്ഞു. ജില്ലയില്‍ പാലമേല്‍, നൂറനാട്, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളില്‍ നിന്നാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കേണ്ടി വരിക. പദ്ധതിയിലൂടെ പ്രതിവര്‍ഷം 530 കോടി രൂപയുടെ ഇന്ധന ലാഭം ഉണ്ടാകും. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കാര്‍ബണ്‍ ബഹിര്ഗമവും കുറയുമെന്നും മന്ത്രി അവകാശപ്പെട്ടു.
കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇടതു ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, ഇടതു അനുകൂലികളായ വരും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: