ഓമല്ലൂര്‍: കേന്ദ്രഗവണ്മെന്റിന്റെ സഹായത്തോടെ സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വ്വേക്ക് ജില്ലയിലും തുടക്കംകുറിച്ചു.ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ വില്ലേജിലാണ് ആരംഭിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍ കെട്ടിടത്തിന്റെ മുകള്‍ തട്ടില്‍ നിന്നും ട്രോണ്‍ പറത്തി ഡിജിറ്റല്‍ ഫോട്ടോ എടുത്തതാണ് സര്‍വേ ആരംഭിച്ചത്.
ഇന്നലെ രാവിലെ 11.30ന് ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വ്വഹിച്ചു.സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര വില്ലേജുകളിലാണ് ആദ്യ ഘട്ടമായി ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുന്നത്. റാന്നി താലൂക്കില്‍ അത്തിക്കയം, ചേത്തക്കല്‍, പഴവങ്ങാടി വില്ലേജുകളിലും, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, പ്രമാടം, കോന്നിതാഴം, തണ്ണിത്തോട് വില്ലേജുകളിലും ആദ്യഘട്ടമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തും.
ഡ്രോണ്‍ ഉപയോഗിച്ച് ആദ്യഘട്ടമായി ഓപ്പണ്‍ സ്പെയിസ് ഏരിയയാണ് സര്‍വേ ചെയ്യുന്നത്. ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് 20 ശതമാനവും, കോര്‍സ് വിത്ത് ആര്‍ടികെ ഉപകരണത്തിലൂടെ 60 ശതമാനവും, ടോട്ടല്‍ സ്റ്റേഷന് സാങ്കേതിക വിദ്യ ഉപയോഗിച്ച് 20 ശതമാനവും സര്‍വേ നടത്തും.
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ മാപ്പിംഗ് അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ണമാകുന്നതോടെ വില്ലേജ്, രജിസ്ട്രേഷന്, ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കും. മൂന്ന് ഘട്ടം ആയിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ഡ്രോണിന്റെ സഹായത്തോടെവില്ലേജിന്റെ സമ്പൂര്‍ണ ചിത്രം പകര്‍ത്തിയെ ശേഷമെ തുടര്‍ നടപടികള്‍ ഉണ്ടാകു.50 മീറ്റര്‍ ഡ്രോണ്‍ പറക്കുമ്പോള്‍ രണ്ടായിരത്തോളം ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നും സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ പി.വിരാജശേഖരന് പറഞ്ഞു.
സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മൂന്നുദിവസംകൊണ്ട് ഓമല്ലൂര്‍ വില്ലേജ്സര്വ്വേ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് റീ സര്‍വേയുടെ അധിക ചുമതലയുള്ള ജില്ലാ സൂപ്രണ്ട് ടി.പി. സുദര്ശനന് പറഞ്ഞു.
തോടുകളും ആറുകളും വന അതിര്‍ത്തികളും ഉള്‍പ്പെടെ വ്യക്തമായ രീതിയില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായി സര്‍വ്വേ നടത്താനാണ് സര്‍വ്വേ ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്.സര്‍വ്വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ബി. സന്ധ്യ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു കോവിഡ് മാനദണ്ഡം പാലിച്ച് പുറത്തുനിന്നുള്ള വര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: