കൊല്ലം: ലൈഫ് മിഷന് പദ്ധതിയില്‍ വീട് നിര്‍മിക്കുന്നതിനായി ഗുണഭോക്താക്കള്‍ സ്വയം കണ്ടെത്തുന്ന ഭൂമി പിന്നീട് വാസയോഗ്യമല്ലെന്ന് കണ്ടാല്‍ പഞ്ചായത്തിന് ഒന്നും ചെയ്യാനാവില്ലെന്ന നിലപാട് നിലനില്‍ക്കുന്നതല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഒന്നുകില്‍ കൂടുതല്‍ ധനസഹായം അനുവദിച്ച് വാസസ്ഥലം ഒരുക്കുന്നതിന് സഹായിക്കുകയോ ഇല്ലെങ്കില്‍ ഉചിതമായ മറ്റൊരു ഭൂമി അനുവദിക്കുകയോ ചെയ്യണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. കൊല്ലം വലിയേല സ്വദേശിനി സരിത, സുന്ദരേശന്, വനജകുമാരി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
മണ്ണിട്ട് നികത്തിയ ഭൂമി ലൈഫ് മിഷന് പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ വാങ്ങി നല്കിയ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നടപടിയെയാണ് പരാതിക്കാര്‍ ചോദ്യം ചെയ്തത്. എന്നാല്‍ ഹര്‍ജിക്കാര്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് ഭൂമി വാങ്ങി നല്‍കിയതെന്ന് പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. പകരം ഭൂമി വാങ്ങി നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് മതിയായ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിന് സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: