തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം സംബന്ധിച്ച് സര്‍ക്കാരിനും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനും ലോകായുക്ത നോട്ടീസ് അയച്ചു.
വിസിക്ക് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി ആര്. ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെണെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് നടപടി. ഈമാസം 18 വിശദീകരണം നല്‍കാനാണ് ഉത്തരവ്.
സര്‍ക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസ്. സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുണ്‍ ആര്.റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: