മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൈറ്റില്‍ സ്പോണ്സര്ഷിപ്പില് നിന്ന് ചൈനീസ് കമ്പനി വിവോയെ നീക്കാന്‍ ബിസിസിഐ തീരുമാനം. വിവോയ്ക്കു പകരം ഇന്ത്യന്‍ വ്യവസായ ഭീമന് ടാറ്റ ആകും ഇനി ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്സര്. വിവോയ്ക്കു കരാര്‍ പ്രകാരം രണ്ടു വര്‍ഷം കൂടിയുണ്ടെങ്കിലും കരാര്‍ റദ്ദാക്കി ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ടാറ്റയ്ക്കു നല്കാന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങള്‍ ടാറ്റയെ ടൈറ്റില്‍ സ്പോണ്‍സറായി നോക്കുകയാണ്. വിവോയുമായുള്ള കരാര്‍ രണ്ടു വര്‍ഷം കൂടിഅവശേഷിക്കുന്നുണ്ടെങ്കിലും അതു റദ്ദാക്കി ഇനി ടാറ്റ ആയിരിക്കും പ്രധാന സ്പോണ്‍സറെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) രണ്ട് പുതിയ ടീമുകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പിന്റെ ലഖ്നൗവിനും സിവിസി ക്യാപിറ്റലിന്റെ അഹമ്മദാബാദ് ടീമിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ) ഔപചാരിക അനുമതി ലഭിച്ചു.
ഇന്നു നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗവേണിംഗ് കൗണ്‍സിലിന്റെ യോഗത്തിന് ശേഷമാണ് ഔപചാരിക അനുമതി ലഭിച്ചത്, മെഗാ ലേലത്തിന് മുമ്പ് നിശ്ചിത കളിക്കാരുമായി കരാറില്‍ ഏര്‍പ്പെടാനുള്ള സമയപരിധി അഹമ്മദാബാദിലും ലഖ്നൗവിലും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: