ക്രൈസ്റ്റ് ചര്‍ച്ച്: മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ ടോം ലാത്തമിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശക്തമായ നിലയിലേക്ക്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് എടുത്തു.
ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ടോം ലാത്തം 186 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. 278 പന്ത് നേരിട്ട ലാത്തം 28 ബൗണ്ടറിയടിച്ചു. സെഞ്ച്വറിക്ക് അരികിലെത്തിയ ഡെവണ്‍ കോണ്‍വെയാണ് (99) ലാത്തമിന് കൂട്ട്. 148 പന്തില്‍ പത്ത് ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് കോണ്‍വെ 99 റണ്‍സ് എടുത്തത്. വേര്‍പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇവര്‍ 201 റണ്‍സ് നേടിയിട്ടുണ്ട്.
ആദ്യ വിക്കറ്റില്‍ ലാത്തം ഓപ്പണര്‍ വില്‍ യങ്ങിനൊപ്പം 148 റണ്‍സ് നേടി ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. വില്‍ യങ് 54 റണ്‍സുമായി മടങ്ങി. ഷോറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ മുഹമ്മദ് നയിമിന് ക്യാച്ച് നല്കി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ബംഗ്ലാദേശ് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1- 0 ന് മുന്നിട്ടുനില്‍ക്കുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: