ലഖ്നോ: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പാലിക്കുന്ന മൗനം വാചാലമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അനുരാഗ് താക്കൂര്‍. ദൂര്ദര്ശര് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.
വിവി ഐപികള്‍ യാത്രചെയ്യുന്ന റൂട്ടുകള്‍ തീരുമാനിക്കുമ്പോള്‍ കര്‍ശനമായ പ്രൊട്ടോക്കോള്‍ പാലിക്കണം. പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ മുന്നില്‍ എങ്ങിനെ പ്രതിഷേധക്കാര്‍ എത്തി? ആരും ഇക്കാര്യം നിസ്സാരമായി എടുക്കില്ല. എന്തായാലും ഈ സംഭവത്തിലൂടെ കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം തുറന്നുകാട്ടപ്പെട്ടു- അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അഴിമിതിക്കെതിരെ നടപടിയെടുക്കുന്നതില്‍ അസ്വസ്ഥരാണ് സമാജ് വാദി പാര്‍ട്ടി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ജനങ്ങളോടുള്ള പൂര്‍ണ്ണ സമര്‍പ്പണത്തോടെയാണ് ജോലി ചെയ്യുന്നവരാണ്- അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: