കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗന്ഡയാണെന്ന് ദിലീപ്. സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ എം.വി നികേഷിനും അയച്ച വക്കീല്‍ നോട്ടീസാണ് ദിലീപ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണ്. ഇതിന്റെ ലക്ഷ്യം തന്നെ അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ്. നിരന്തരമായ റിഹേഴ്സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടര്‍ ചാനലും നികേഷ് കുമാറും ചേര്‍ന്ന് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ്. പ്രൊപ്പഗാന്‍ഡയാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ദിലീപിനായി രാമന്‍പിള്ള അസോസിയേറ്റ്സ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ്, ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന് പി. ബാലചന്ദ്രകുമാര്‍ എന്നിവര്‍ക്കും ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്എനത്. ഇതിനു പിന്നില്‍ കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. കേസിലെ ഇന്‍ ക്യാമറ പ്രൊസിഡിന്റെ ലംഘനമാണെന്നും ദിലീപ് അയച്ച വക്കീല്‍ നോട്ടീല് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: