സ്ത്രീപദവി ഉയര്‍ത്തുന്നതിനും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്ക്കൊണ്ടുവരുന്നതിനും സ്ത്രീകളുടെ മുന്നേറ്റങ്ങളെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിന് കേരള വനിതാ കമ്മിഷന് മാധ്യമ പുരസ്കാരം നല്കുന്നു. മികച്ച റിപ്പോര്‍ട്ട് (മലയാളം) അച്ചടി മാധ്യമം, മികച്ച ഫീച്ചര്‍ (മലയാളം) അച്ചടി മാധ്യമം, മികച്ച റിപ്പോര്‍ട്ട് (മലയാളം) ദൃശ്യമാധ്യമം, മികച്ച ഫീച്ചര്‍ (മലയാളം) ദൃശ്യമാധ്യമം, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്.
ഫോട്ടോഗ്രഫി, വീഡിയോഗ്രഫി വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലുള്ളവര്ക്കും അപേക്ഷിക്കാം. 2021 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ 31 വരെ പത്രങ്ങള്‍/ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അവാര്‍ഡിനായി അയയ്ക്കാവുന്നതാണ്. പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍/ഫോട്ടോ എന്നിവയുടെ അച്ചടിച്ച ഒരു അസല്‍ കോപ്പിയും നാല് പകര്‍പ്പുകളും ഉള്ളടക്കം ചെയ്തിരിക്കണം.
ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു എന്‍ട്രി മാത്രമേ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ എന്‍ട്രികള്‍ അയയ്ക്കുന്നത് അയോഗ്യതയായി കണക്കാക്കും. വീഡിയോകള്‍ ഡിവിഡി/പെന്‍ഡ്രൈവ് ആയി നല്‍കണം. അതത് മാധ്യമ സ്ഥാപനങ്ങളിലെ എക്സിക്യട്ടീവ് എഡിറ്റര്‍ റാങ്കില്‍ കുറയാത്ത മേലധികാരി സാക്ഷ്യപ്പെടുത്തിവേണം എന്‍ട്രികള്‍ അയയ്ക്കേണ്ടത്.
എന്‍ട്രികള്‍ 2022 ജനുവരി 20-നകം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്, പിഎംജി., പട്ടം പാലസ് പിഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ തപാല്‍ ആയി അയയ്ക്കണം. പ്രശസ്തി പത്രവും ഇരുപതിനായിരം രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്കാരം. 2022 മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പുരസ്കാരം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: