പാറശാല/നാഗര്‍കോവില്‍: ഒമിക്രോണ്‍ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചു. അതിര്‍ത്തിയിലെ 4 മേജര്‍ ചെക്ക്പോസ്റ്റുകള്‍ ഉള്‍പ്പടെ 12 ചെക്ക് പോസ്റ്റുകളിലാണ് പരിശോധന.
പോലിസ്, റവന്യൂ, ആരോഗ്യവകുപ്പ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. കൊവിഡ് പരിശോധന കൂടാതെ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കും. കൂടാതെ ജില്ലയിലെ 120 ഓളം കേന്ദ്രങ്ങളില്‍ പോലിസ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ളവരുടെ നേതൃത്വത്തില്‍ വാഹന പരിശോധനയും. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായ പരിശോധനയും ഉണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. മാസ്ക് ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പോലീസ് വാഹനങ്ങള്‍ പരിശോധിച്ച് ബോധവത്കരണം നടത്തി.മാസ്ക്് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നു മുതല്‍ പിഴ കര്‍ശനമാക്കാന്‍ തിരുമാനമായി.
നാഗര്‍കോവില്‍ ആശാരിപ്പള്ളീ മെഡിക്കല്‍ കോളേജില്‍ 1000 കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാന്‍ സജ്ജീകരണം ഒരുക്കിയതായി കോളേജ് ഡീന്‍ ഡോ.തിരുവാസഹ മണി പറഞ്ഞു.കൂടാതെ 126 ഓക്സിജന്‍ കിടക്കകളും, 127 വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. 172 മുതിര്‍ന്നവര്‍ക്കും 28 കുട്ടികള്‍ക്കും പ്രത്യക സജീകരണം തയ്യാറാക്കിയിട്ടുണ്ട്. കന്യാകുമാരി ഉള്‍പ്പടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഞായര്‍ അവധിയാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ അമ്പലങ്ങളില്‍ പ്രവേശന വിലക്കുണ്ട്. ഇന്നലെ മുതല്‍ രാത്രി കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. ഞായര്‍ പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാരി പള്ളം മെഡിക്കല്‍ കോളേജില്‍ എഴുപേരെ ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കി.
കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. 21 മാസമായി തുടരുന്ന കൊവിഡ് പ്രതിസന്ധി കടന്ന് വ്യാപാരങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ എത്തുന്നത്. വെള്ളി മുതല്‍ ഞായര്‍ വരെ ആരാധനാലയങ്ങളില്‍ പ്രവേശനം പാടിന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഭാഗിക ലോക്ഡൗണ്പ്രതീതി സൃഷ്ടിക്കും. കഴിഞ്ഞ ലോക്ഡൗണ്‍ എത്തിയപ്പോള്‍ റദ്ദാക്കിയ കേരള- തമിഴ് നാട് സംസ്ഥാനന്തര ബസ്സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. നിലവില്‍ തമിഴ്നാട്ടിലേക്കുള്ള യാത്രകള്‍ക്ക് ഇപാസ്സ്, രണ്ട് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം, എന്നിവ നിര്‍ബന്ധമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: