ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ഫിറോസ്പൂരില്‍ നേരിടാന്‍ പോകുന്ന ഭീഷണിയെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിന് അറിയാമായിരുന്നെന്നു പക്ഷേ അതില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും തെളിയിക്കുന്ന കുറിപ്പ് ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ടു.
ഫിറോസ്പൂര്‍ മേഖലയില്‍ നടക്കുന്ന കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റ ഇന്റേണല്‍ കുറിപ്പില്‍ പറയുന്നു.
പ്രധാന പരിപാടിയുടെ വേദി പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് 14കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ പ്രധാനമന്ത്രി മോദി നേരിടുന്ന ഭീഷണിയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് കുറിപ്പ്. കരയിലൂടെയും ആകാശവഴി ഡ്രോണിലൂടേയും മയക്കുമരുന്ന്, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഫിറോസ്പൂര്‍ കുപ്രസിദ്ധമാണ്. അതിനാല്‍, വലിയ സുരക്ഷ ഒരുക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിക്കിട്ടും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതു മുഖവിലയ്ക്കെടുത്തില്ലെന്ന് വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: