ചവറ: കെഎംഎംഎൽഎംഎസ് യൂണിറ്റിലേക്കുള്ള പാലം തകർന്ന് നാലു മരണമുണ്ടായിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഇത്ര നാളായിട്ടും പകരം പാലം നിർമ്മിക്കാൻ കെഎംഎംഎൽ ഉം സർക്കാരും തയ്യാറായിട്ടില്ല. പകരം കടത്തിനായി ചങ്ങാടമാണ് ഉപയോഗിക്കുന്നത്.
കെ എം എം എൽ എം എസ് യൂണിറ്റിലെ സെക്കന്റ് പ്ലാന്റിലെ വർക്കർ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദേഹാസ്വാസ്യത്തെ തുടർന്ന് കുഴഞ്ഞു വീണിട്ട് യഥാസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. രോഗിയുമായി പെട്ടെന്ന് ചങ്ങാടത്തിനടുത്ത് എത്തിച്ചെങ്കിലും ചങ്ങാടം തകരാറിലായതിനാൽ അരമണിക്കൂറോളം താമസിച്ചാണ് കടത്തിറങ്ങി ആംബുലൻസിൽ കയറ്റിയത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു.
ജീവനക്കാരായ ചിറ്റൂർ അനൂപ് ഭവനം സത്യൻ (56) ആണ് മരിച്ചത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായതിനെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് മാനേജുമെന്റ് ഭരണ-പ്രതിപക്ഷ യൂണിയനുകളുമായി രഹസ്യ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: