പൊന്‍കുന്നം: റബ്ബര്‍ കര്‍ഷകര്‍ ലാറ്റക്സ് വില്പനയിലേക്ക് തിരിഞ്ഞതോടെ റബ്ബര്‍ ഷീറ്റ് ഉത്പാദനത്തില്‍ കുറവ്. ഷീറ്റ് ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹനത്തിന് കിലോഗ്രാമിന് രണ്ട് രൂപ വരെ നല്കാന് റബ്ബര്‍ ബോര്‍ഡിന്റെ പദ്ധതി.
കിലോഗ്രാമിന് രണ്ട് രൂപ വരെ പ്രോത്സാഹനമായി നല്‍കുന്നതാണ് റബ്ബര്‍ ബോര്‍ഡ് പദ്ധതി. റബ്ബറുത്പാദക സംഘങ്ങളിലോ റബ്ബര്‍ ബോര്‍ഡ് കമ്പനികളിലോ ഷീറ്റു റബ്ബര്‍ നല്കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പദ്ധതികാലത്ത് ഒരു കര്ഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ധനസഹായം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
മുന്‍വര്‍ഷത്തേക്കാള്‍ 2021ല്‍ പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ വര്‍ധനയുണ്ടായെങ്കിലും ഷീറ്റ് റബ്ബറിന്റെ ഉത്പാദനം കൂടിയില്ല. 2021ല്‍ 2.5 ശതമാനത്തിന്റെ കുറവ്. റബ്ബര്‍ പാലിന് മെച്ചപ്പെട്ട വില കിട്ടിത്തുടങ്ങിയതോടെയാണ് ലാറ്റക്സ് വില്പനയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്. ഷീറ്റ് റബ്ബര്‍ ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സമയവും പണച്ചെലവും കഷ്ടപ്പാടും ആവശ്യമായതിനാലാണ് ലാറ്റക്സ് വില്പനയിലേക്ക് കര്‍ഷകരെ തിരിച്ചുവിടുന്നത്. ടാപ്പിങ് തൊഴിലാളികളുടെ കുറവും മറ്റൊരു കാരണമാണ്.
കര്‍ഷകരുടെ ഈ പിന്മാറ്റം ഷീറ്റ് റബ്ബറിന്റെ ദൗര്‍ലഭ്യത്തിന് കാരണമാകും. ഷീറ്റു റബ്ബറില്‍ നിന്ന് ലാറ്റക്സിലേക്കുള്ള മാറ്റം റബ്ബര്‍ മേഖലയ്ക്ക് തിരിച്ചടിയാകും. ഇത് മുന്നില്‍ക്കണ്ടാണ് ഷീറ്റുത്പാദനം കൂട്ടുന്നതിന് റബ്ബര്‍ ബോര്‍ഡ് ഹ്രസ്വകാല ധനസഹായ പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: