കൊപ്പം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പട്ടാമ്പി മേഖലയിലെ കര്‍ഷകര്‍ക്ക് തലവേദനയൊഴിയുന്നില്ല. ലൈസന്‍സുള്ള തോക്കുള്ളവരുണ്ടെങ്കിലും ഇവരില്‍ പരിശീലനം നേടിയവര്‍ കുറവായതാണ് തിരിച്ചടിയായത്.
വനംവകുപ്പിന്റെ ഒറ്റപ്പാലം റെയ്ഞ്ചിന് കീഴില്‍ ലൈസന്‍സ് തോക്കുള്ള 19 പേരെയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനായി തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ പലര്‍ക്കും തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതിയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.
ഇതുവരെ ഒറ്റപ്പാലം റെയ്ഞ്ചിന് കീഴില്‍ 195 പന്നികളെ വെടിവെച്ചുകൊന്നതായി വനംവകുപ്പധികൃതര്‍ പറയുന്നു. ഇതില്‍ 95 എണ്ണവും പട്ടാമ്പി താലൂക്കിന് കീഴിലാണ്. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളാണ് റെയ്ഞ്ചിന് കീഴില്‍ വരുന്നത്. കാര്‍ഷികമേഖലകളാണ് ഇതിലേറെയും. അതുകൊണ്ടുതന്നെ കാട്ടുപന്നിശല്യം ഇവിടങ്ങളില്‍ രൂക്ഷമാണ്. കാട്ടുപന്നിയെ കൊല്ലാന്‍ സജ്ജമായി പോകുന്നതിന് വനംവകുപ്പിന് വേണ്ടത്ര വാഹനങ്ങളില്ലാത്തതും ജീവനക്കാരുടെ കുറവും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: