തിരുവനന്തപുരം: സ്വാതന്ത്യ സമര സേനാനിയും ബി.ജെ.പി നേതാവും സാമൂഹ്യ സാംസകാരിക രംഗത്തെ നിറസാന്നിധ്യവും അനന്തപുരിയുടെ കാരണവരുമായ അഡ്വ. കെ. അയ്യപ്പന് പിള്ള അന്തരിച്ചു.
107 വയസ്സുണ്ടായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഹാത്മാഗാന്ധിയെ 1934-ല്‍ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങി പൊതുപ്രവര്‍ത്തന ത്തിനിറങ്ങിയ വ്യക്തിയാണ് കെ.അയ്യപ്പന് പിള്ള.1930കളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ആകൃഷ്ടനായത്. 1934ല്‍ ഗാന്ധിജിയെ നേരിട്ട് കാണാനും അടുത്തിടപഴകാനും സാധിച്ചത് വഴിത്തിരിവായി. ജി. രാമചന്ദ്രന് മുഖേനയാണ് ഗാന്ധിജിയെ കാണുന്നത്. ദിവാന് സി.പി രാമസ്വാമിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ സജീവമായപ്പോള്‍ ഗാന്ധിജി നല്കിയ നിര്‍ദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്രത്തിനായുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ പട്ടം താണുപിള്ള, സി.കേശവന്, ടി.എം. വര്‍ഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
. സ്റ്റേററ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ പറവൂര്‍ റ്റി.കെ, എ.ജെ. ജോണ്‍ എന്നിവരോടൊപ്പം എറണാകുളം എസ്റ്റേറ്റ്’കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി.1940 ല്‍ അറസ്റ്റ് വരിച്ചു. 6 മാസം ഒളിവിലായിരുന്നു.
1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്ന അംഗം, കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറിയായി തുടക്കം. 1949-ല്‍ പട്ടം താണുപിള്ളയോടൊപ്പം കോണ്‍ഗ്രസ് വിട്ട് പി.എസ്.പിയില്‍ ചേര്‍ന്നു.
അടിയന്തരാ വസ്ഥയെ എതിര്‍ക്കാന്‍ ഭാരതീയ ജനസംഘ ത്തോടൊപ്പം സഹകരിച്ചു. 1980 – ല്‍ ബി.ജെ.പി രൂപീകരിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയും സംസ്ഥാന വൈസ് പ്രസിഡന്റ് ആവുകയും ചെയ്തു. 1987- മുതല്‍ ബി.ജെ.പി സംസ്ഥാന ട്രഷറര്‍, സംസ്ഥാന അച്ചടക്ക സമിതി അധ്യക്ഷന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. താന്‍ അംഗമായ ഏതു സമിതിയുടെയും യോഗത്തില്‍ കൃത്യമായി പങ്കെടുത്തിരുന്നു. ബ.ിജെ.പി നാഷണല്‍ കൗണ്‍സിലിലും ദീര്‍ഘകാലം അംഗമായിരുന്നു.
ഗാന്ധി സ്മാരക സമിതിയുടെ തിരുവനന്തപുരം കേന്ദ്രത്തിലെ സജീവ പ്രവര്‍ത്തക നായിരുന്നു.
കേരള പത്രിക എന്നൊരു ദിനപത്രത്തിന്റെ സ്ഥാപകനും മാനേജിങ് എഡിറ്ററുമായി രുന്നു.
തിരുവനന്തപുരം കോര്പ്പറേഷന് രൂപീകരിച്ചപ്പോള്‍ അതില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ അയ്യപ്പന്‍പിള്ളയായിരുന്നു
1990-ല്‍ അദ്ദേഹത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തത് .എല്‍.കെ.അദ്വാനിയാണ്.
. അച്ഛന് തഹല്‍സിദാര്‍ എ. കുമാരപിള്ള.,അമ്മ ഭാരതിയമ്മ.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. ഗവണ്മെന്റ് ആര്‍ട്ട്സ് കോളേജ്,തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1942 നു ശേഷം പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലര്‍ എന്ന നിലയില്‍ വലിയശാലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു..ശ്രീ ചിത്രാ സ്റ്റേറ്റ് കൗണ്‍സിലിലേക്ക് നഗരസഭയെ പ്രതിനിധീകരിച്ചു തെരഞ്ഞെടുത്തതും കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു.
ഭാര്യ രാജമ്മ ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. മക്കള്‍: ഗീത, അനൂപ്. മരുമക്കള്‍: രാജകുമാര്‍, ഹേമലത
പ്രതികരിക്കാൻ ഇവിടെ എഴുതുക: