തിരുവല്ല: കാലാവസ്ഥ വ്യതിയാനത്തിന് പുറമേ തൊഴിലാളി ക്ഷാമവും അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരെ വലയ്ക്കുന്നു.അതിതീവ്രമഴയും വെള്ളപ്പൊക്കവും മൂലം നെല്‍കൃഷി താമസിച്ചതിനെ തുടര്‍ന്ന് തൊഴിലാളികളില്‍ പലരും മറ്റ് തൊഴിലുകള്‍ തേടി പോയി. പുരുഷ തൊഴിലാളികളാണ് ഇങ്ങനെ മറ്റ് മേഖലകളിലേക്ക് പോയത്.ഇത് മൂലം പുഞ്ചകൃഷിയിറക്കിയ കര്‍ഷകര്‍ തൊഴിലാളികളെ തേടിപിടിക്കുകയാണ്.
ഏതാനും വര്‍ഷങ്ങളായി അപ്പര്‍കുട്ടനാട്ടില്‍ അടക്കം തൊഴിലാളികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. പുതുതലമുറയില്‍പ്പെട്ടവര്‍ ആരും തന്നെ ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. അതേ സമയം കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികളുടെ എണ്ണത്തിന് മാറ്റമില്ല. തൊഴിലാളികള്‍ ക്ഷേമനിധിയിലുണ്ട് പക്ഷെ പാടത്തില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.പുഞ്ചകൃഷിക്ക് നിലമൊരുക്കുന്നത് മുതല്‍ വിത വരെയുള്ള പ്രവൃത്തികള്‍ക്ക് തൊഴിലാളികള്‍ കൂടിയേ തീരൂ.വരമ്പ് കുത്തുന്നതിനും മറ്റും
പുരുഷ തൊഴിലാളികള്‍ വേണം. എന്നാല്‍ പണികള്‍ ചെയ്യാന്‍ തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണ്. ഉള്ളവര്‍ ഉയര്‍ന്ന കൂലിയാണ് ചോദിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.പുരുഷ തൊഴിലാളിക്ക് 900-1000 രൂപ വരെ കൊടുക്കണം. സ്ത്രീ തൊഴിലാളിക്കാണെങ്കില്‍ 600 രൂപയും. ഇത്രയും തുക കൊടുത്താല്‍ പോലും തൊഴിലാളികളെ ലഭിക്കുന്നില്ല. അതേ സമയം നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
വരള്‍ച്ചയെ പേടിച്ച് കര്‍ഷകര്‍
കൃഷിയിറക്കാന്‍ വൈകിയതിനാല്‍ കര്‍ഷകര്‍ വരള്‍ച്ചയെ പേടിക്കുകയാണ്. പല പാടശേഖരങ്ങളിലും തളിരിട്ട് വരുന്നതേയുള്ളു.അതേ സമയം നീര്‍ച്ചാലുകളിലും തോടുകളിലും ജലനിരപ്പ് വളരെ താഴ്ന്നു.ഈ അവസ്ഥ തുടര്‍ന്നാല്‍ ജലാശയങ്ങളില്‍ നിന്ന് പാടത്തേക്ക് വെള്ളം അടിച്ച് കൊടുക്കേണ്ട അവസ്ഥ ഉണ്ടാകും.ഇത് കര്‍ഷകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയുന്നതിന് മാത്രമാണ് കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുന്നത്. പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കാന്‍ പ്രത്യേക സഹായമൊന്നും ലഭിക്കില്ല. അതേ സമയം തോടുകളുടെയും നീര്‍ച്ചാലുകളുടെയും ആഴംകൂട്ടി ജലലഭ്യത ഉറപ്പാക്കാന്‍ മൈനര്‍ ഇറിഗേഷനോ കൃഷിവകുപ്പോ മുന്‍കൈയെടുക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: