ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ഉയരുന്നു. ജില്ലാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച മാത്രമാണ് ഹൃദ്രോഗവിദഗ്ധന്റെ സേവനം. കോട്ടയത്തെ ഡോക്ടറാണ് ഈ ദിവസം വരുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി വണ്ടാനത്തേയ്ക്ക് മാറ്റിയശേഷമാണിത്. സ്ഥിരമായി ഹൃദ്രോഗവിദഗ്ധനെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ആശുപത്രിയില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അത്യാവശ സര്‍വീസിന് പോലും ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. നിലവില്‍ പല വിഭാഗങ്ങളിലും ചികിത്സ തേടി എത്തുന്നവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. എസി റോഡിലും, ആലപ്പുഴ നഗരത്തിലും, വടക്കന്‍ പ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ ആദ്യം എത്തിക്കുന്നത് ജനറല്‍ ആശുപത്രിയിലാണ്.
എന്നാല്‍ മതിയായ ചികിത്സാ സൗകര്യമോ, ഡോക്ടര്‍മാരോ ഇല്ലാത്തത് തിരിച്ചടിയാകുന്നു. ആലപ്പുഴ നഗരസഭയ്ക്കാണ് ആശുപത്രിയുടെ ചുമതല. സിപിഎം ഭരിക്കുന്ന നഗരസഭയും ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വേണ്ട ജാഗ്രത കാട്ടുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: