ലക്നൗ: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം പുനര്‍നാമകരണം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം മേജന്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്കാരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തത്. ഇക്കാര്യം മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വ്വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്.
കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്നയ്ക്ക് ഹോക്കി മാന്ത്രികന് മേജര്‍ ധ്യാന്‍ ചന്ദിന്റെ പേര് നല്കിയ പ്രധാനമന്ത്രിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കായിക രംഗം കൂടുതല്‍ ശക്തിപ്പെടും. മുന്‍ സര്‍ക്കാരുകള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ വിശ്വാസും, സുരക്ഷയും, യുവാക്കളുടെ വികസനവും വച്ചായിരുന്നു കളിച്ചിരുന്നതെന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു.
2017 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സംസ്ഥാനം കുറ്റകൃത്യങ്ങളില്‍ നിന്ന് മുക്തമായി. മുന്‍സര്‍ക്കാരുകള്‍ തടസ്സപ്പെടുത്തിയ കാന്‍വര്‍ യാത്ര വീണ്ടും ആരംഭിച്ചു. നിലവില്‍ ആര്‍ക്കും നമ്മുടെ പെണ്‍കുട്ടികളുടെയും, സഹോദരിമാരുടെയും സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മീററ്റില്‍ നിര്‍മ്മിക്കുന്ന സര്‍വ്വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: