എറണാകുളം: കോണ്‍ഗ്രസ് തകരാന്‍ പാടില്ലായെന്ന് പരസ്യ പ്രതികരണവുമായി ഇടത് എംപി ബിനോയ് വിശ്വം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ സംഘപരിവാര്‍ കൂടുതല്‍ ശക്തിപ്പെടും. അതിനാല്‍ കോണ്‍ഗ്രസ് തകരാന്‍ പാടില്ലായെന്നും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് മെംബര്‍ കൂടിയായ ബിനോയ് വിശ്വം പരസ്യമായി പ്രതികരിച്ചു.
കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടത് പക്ഷത്തിനില്ല. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന നെഹ്റൂവിയന്‍ രാഷ്ട്രീയത്തിന് അപചയമുണ്ടായി. എന്നിരുന്നാലും കോണ്‍ഗ്രസിന്റെ അഭാവം കാരണമുണ്ടാകുന്ന ശ്യൂന്യത നികത്താന്‍ അവര്‍ക്ക് മാത്രമേ സാധിക്കുള്ളുവെന്നും ബിനോയ് പറഞ്ഞു. പി.ടി തോമസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്പ്പെടേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനെടുത്തിരുന്നു. സിപിഐ രാജ്യസഭയിലെ കക്ഷിനേതാവായ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനം പാര്‍ട്ടി തുടരാന്‍ പോകുന്ന നയത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: