റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം വേണമെന്ന് നിലവിലെ ചെയര്മാന് മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ വിളിച്ചുചേര്‍ത്ത കുടുംബ യോഗത്തിലാണ് മുകേഷ് അംബാനി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഊര്‍ജ്ജം മുതല്‍ ടെലികോം വരെ വ്യാപിച്ചുകിടക്കുന്ന തന്റെ 208 ബില്യന്റെ സാമ്രാജ്യം തന്റെ മക്കള്‍ക്ക് ഏറ്റെടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍.
2002 ധീരുഭായ് അംബാനിയുടെ മരണശേഷമാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് സ്ഥാനം ഏറ്റെടുത്തത്. 64 കാരനായ ഇദ്ദേഹത്തിന് ആകാശ്, ഇഷ, ആനന്ദ് എന്നീ മൂന്ന് മക്കളാണുള്ളത്. ഇവരിലൊരാള്‍ റിലയന്‍സ് ടെലികോം ബിസിനസ്സിലും മറ്റൊരാള്‍ റീട്ടെയില്‍ ബിസിനസ്സിലും ഒരാള്‍ എനര്‍ജി ബിസിനസ്സിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നിലവുല്‍ മൂന്നുപേരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളല്ല.
ആകാശും ഇഷയും ആനന്ദും റിലയന്‍സിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും അംബാനി പറഞ്ഞു. റിലയന്‍സിനെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും നേരിട്ട് അറിഞ്ഞിട്ടുള്ള ആളാണ് താന്‍. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ പുരോഗതിക്കുമായി തന്റെ അച്ഛന്റെ മനസ്സിലുണ്ടായിരുന്ന വെളിച്ചവും മാര്‍ഗ്ഗവും താന്‍ ഇവരിലും കാണുന്നുവെന്നും അംബാനി പറഞ്ഞു.
വലിയ സ്വപ്നങ്ങളും അസാധ്വമായ ലക്ഷ്വങ്ങളും കൈവരിക്കുക എന്നത് ശരിയായ ആളുകളെയും ശരിയായ നേതൃത്വത്തെയും നേടുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലമുറയിലെ മുതിര്‍ന്നവരില്‍ നിന്ന് അടുത്ത യുവ തലമുറയിലേക്ക് ഉടനെ സ്ഥാനങ്ങള്‍ കൈമാറുമെന്നും അംബാനി അറിയിച്ചു.ലോകത്തിലേ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസായങ്ങളില് ഒന്നായി ഇന്ത്യ മാറുമെന്നും, ലോകത്തിലേ ഏറ്റവും ശക്തവും പ്രശസ്തവുമായ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നായി ആര്‍ഐഎല്‍ മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ കാലങ്ങളില്‍ നമ്മള് നേടിയ കാര്യങ്ങളില്‍ ഒരിക്കലും നാം സംതൃപ്തരാകരുത് കാരണം പിന്തിരിഞ്ഞു പോകുന്ന കമ്പനികളുടെ മുന്‍കാലനേട്ടങ്ങള്‍ ചരിത്രപുസ്തകത്തില്‍ അടിക്കുറിപ്പായി മാറും. അവസാന അധ്യായമില്ലാത്തതും തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നതുമായ പുസ്തകത്തില്‍ റിലയന്‍സിന്റെ കഥ പറയണമെന്ന് ഞാന്‍ അഗ്രഹിക്കുന്നു. ധീരമായ സംരംഭങ്ങളുടേയും കൂടുതല്‍ തിളക്കമാര്‍ന്ന വിജയങ്ങളുടേയും രേഖകള്‍ തുടര്‍ച്ചയായ തലമുറകള്‍ ഇതിലും വലിയ സാമൂഹിക മൂല്യം സൃഷ്ട്ിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നും അംബാനി പറഞ്ഞു. ഇന്നത്തേയും നാളത്തേയും നേതാക്കള്‍ക്ക് ഈ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന് സ്വയം വിളിക്കാനുള്ള അവകാശം നേടാനുള്ളൊരു മാര്‍ഗ്ഗമാണിത് എന്നും ധീരുഭായി അംബാനി കൂട്ടിച്ചേര്‍ത്തു.
2022 ഏപ്രില്‍ മാസത്തില്‍ എല്ലാ കമ്പനിയുടെയും ചെയര്മാന് സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും രണ്ട് വ്യക്തികള്‍ക്ക് ആയിരിക്കണമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുകേഷ് അംബാനിയുടെ പ്രസ്താവനകളും വിലയിരുത്തപ്പെടുന്നത്. നിലവില്‍ മൂന്ന് റിലയന്‍സ് ഉപ കമ്പനികളുടെ തലപ്പത്തിരിക്കുന്ന മക്കളെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നെടുനായകത്വത്തിലേക്ക് അധികം വൈകാതെ തന്നെ മുകേഷ് അംബാനി എത്തിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: