വാഷിങ്ടണ്‍: ലോകത്തെ ലോക്ക്ഡൗണ്‍ ഭീതിയില്‍ ആഴ്ത്തി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ ആക്രമണം രൂക്ഷമാകുന്നു. കോവിഡ് ഭീതിയില്‍ നിന്ന് അല്പം ആശ്വാസത്തിലായിരുന്നു രാജ്യങ്ങളെ എല്ലാം ഒമിക്രോണ്‍ ഒരുപോലെയാണ് ശക്തമായി ആക്രമിക്കുന്നത്. തുടര്‍ച്ചായി രണ്ടാംദിവസവും രാജ്യത്ത് ദശലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ലോകമെമ്പാടും ഒമിക്രോണ്‍ എത്തിയതിനു ശേഷമുള്ള കോവിഡ് കേസുകള്‍ 1.44 ദശലക്ഷമായിരുന്നെങ്കില്‍ ഇന്നലെ അതിലും മുകളിലാണ് കേസുകള്‍. പലരാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണ്‍ എന്ന മാര്‍ഗത്തിലേക്ക് തിരിയേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി അടക്കം രാജ്യങ്ങളില്‍ വലിയതോതിലാണ് ഒമിക്രോണ്‍ പടരുന്നത്. അമേരിക്കയിലും കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കാലിഫോര്‍ണിയയില്‍ 24 മണിക്കൂറിനുള്ളില്‍ 86,000 പുതിയ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി. ഓസ്ട്രേലിയയിലും ഒമിക്രോണിന്റെ വ്യാപനം ശക്തമായിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്.
സിഡ്നിയിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ പരിസര പ്രദേശങ്ങളിലും രോഗികളുടെ എണ്ണം 11,000 ആയി ഉയര്‍ന്നു. ഒരു ദിവസം മുമ്പ് ഇത് 6,000 ആയിരുന്നു. വിക്ടോറിയ സ്റ്റേറ്റിലും 3,700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരം കേസുകളില്‍ നിന്നാണ് 3700ലേക്ക് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. ഇന്ത്യ അടക്കം രാജ്യങ്ങള്‍ കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന സൂചന. ഇനിയുമൊരു ലോക്ക്ഡൗണ്‍ വേണ്ടിവന്നാല്‍ അതു ലോകത്തെ സാമ്പത്തിക അവസ്ഥയെ അതീവഗുരുതമായി തകര്‍ക്കുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധരും വിലയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: