ദുബായ്: 2021ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരത്തിന് നാലംഗ പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന് ഉള്‍പ്പെടെയുള്ളവരെയാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന് ജോ റൂട്ട്, ന്യൂസിലന്‍ഡ് പേസ് ബൗളര്‍ കൈല്‍ ജാമിസണ്, ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്ന എന്നിവരാണ് പട്ടികയിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനമാണ് അശ്വിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. 2021ല്‍ എട്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന് 52 വിക്കറ്റുകളാണ് വീഴ്ത്തിയത്. 337 റണ്‍സും നേടി. ഒരു സെഞ്ച്വറിയും നേടിയതോടെ മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്താനായി. ജനുവരി 24ന് ജേതാവിനെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: