കൊച്ചി: തന്നെയും കിറ്റെക്സിനെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറങ്കിലടക്കരുതെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബ്. നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടുംക്രൂരതയാണ്. ഇവരെ തുറന്നുവിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
164 പേര് പ്രതികളാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും വെറും 23 പേര് മാത്രമാണ് കുറ്റക്കാരെന്നും സാബു എം ജേക്കബ്ബ് പറഞ്ഞു. ഇതില്‍ 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ ക്യാമറയില്‍ നിന്നാണ്. മറ്റുള്ളവര്‍ എല്ലാം നിരപരാധികളാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണം. മൂന്ന് ക്വാര്‍ട്ടേഴ്സിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദുക്കാരെ മാത്രമാണ് തെരഞ്ഞെപിടിച്ച് കൊണ്ടുപോയത്. 10,11,12 ക്വാര്‍ട്ടേഴ്സിലുള്ളവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങിനെ മനസ്സിലാക്കി. – സാബു ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: