ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 28ന് കാണ്‍പൂര്‍ സന്ദര്‍ശിക്കും. ചൊവാഴ്ച നടത്തുന്ന യുപി സന്ദര്‍ശനത്തില്‍ കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനവും നടത്തും. ഇതിനുപുറമെ ബിനാപങ്കി മള്‍ട്ടിപ്രൊഡക്ട് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. രാവിലെ 11 മണിക്ക് കാണ്‍പൂര്‍ ഐഐടിയുടെ 54ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
നഗര സഞ്ചാരം മെച്ചപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം ഈ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഐഐടി കാണ്‍പൂര്‍ മുതല്‍ മോട്ടി ജീല്‍ വരെയുള്ള ഒമ്പത് കിലോമീറ്റര്‍ നീളമുള്ള ഭാഗമാണ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിക്കുകയും ഐഐടി മെട്രോ സ്റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ റൈഡ് നടത്തുകയും ചെയ്യും. കാണ്‍പൂരിലെ മെട്രോ റെയില്‍ പദ്ധതിയുടെ മുഴുവന്‍ നീളവും 32 കിലോമീറ്ററാണ്, 11,000 കോടി രൂപ ചെലവിലാണ് ഇത് നിര്‍മ്മിക്കുന്നത്.
ബിനാപങ്കി മള്‍ട്ടിപ്രൊഡക്ട് പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 356 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് പ്രതിവര്‍ഷം 3.45 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുണ്ട്. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പദ്ധതി 1500 കോടിയിലധികം രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബിന റിഫൈനറിയില്‍ നിന്ന് പെട്രോളിയം ഉല്പന്നങ്ങള് ലഭ്യമാക്കാന്‍ ഇത് മേഖലയെ സഹായിക്കും.
കാണ്‍പൂര്‍ ഐഐടിയുടെ 54ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ദേശീയ ബ്ലോക്ക്ചെയിന്‍ പ്രോജക്റ്റിന് കീഴില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വികസിപ്പിച്ച ഇന്‍ഹൗസ് ബ്ലോക്ക്ചെയിന്െ്രെഡവണ് ടെക്നോളജി വഴി കോണ്‍വൊക്കേഷനില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ബിരുദങ്ങള്‍ നല്‍കും. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ ബിരുദങ്ങള്‍ പ്രധാനമന്ത്രി അരംഭം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: