ന്യൂദല്‍ഹി : ലുധിയാന സ്ഫോടനത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ സംഘടയെന്ന് പോലീസ്. ലഹരി കടത്ത്കേസിലെ രേഖകള്‍ നശിപ്പിക്കുന്നതിനായി മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ഗഗന് ദീപ് നടത്തിയ സ്ഫോടനമാണ് ഇതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആര്‍ഡിഎക്സ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ഛദ്യോപാദ്ധ്യായ വ്യക്തമാക്കി.
ലുധിയാന സ്ഫോടനത്തില്‍ ഗഗന് ദീപും കൊല്ലപ്പെട്ടിരുന്നു. ലഹരി കേസുകള്‍ നശിപ്പിക്കുന്നതിനായി ലഹരിമാഫിയ ആസൂത്രണം ചെയ്താണ് സ്ഫോടനം നടത്തിയത്. ഈ മാസം 24ന് ഗഗന് ദീപനോട് കേസില്‍ ഇയാള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി.
കേസില്‍ പങ്കാളിത്തമുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണവും നടത്തി വരികയാണ്. സ്ഫോടനത്തിന് മുമ്പ് ഗഗന്‍ദീപ് നാല് ഫോണ്‍ കോളുകള്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗഗന്‍ദീപിന്റെ ലുധിയാനയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു.
സ്ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്നാണ് പ്രാഥമിക കണ്ടെത്തല്‍ രണ്ട് കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാല്‍ സ്ഫോടനത്തെ തുടര്‍ന്ന് ശുചിമുറിയിലെ പൈപ്പ് പൊട്ടി സ്ഫോടാകാവശിഷ്ടങ്ങള്‍ ഒഴുകി പോയെന്നും എന്‍എസ്ജി സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: