ഊട്ടിക്ക് സമീപം കൂനൂരില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെ മരണം ആഘോഷിക്കാന്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി നടത്തി. കോയമ്പത്തൂരിലെ മൂന്ന് കോളേജുകളിലെ ക്യാന്റീനുകള്‍ നടത്തുന്ന മലയാളികളുടെ നേതൃത്വത്തിലാണ് സൈനികരുടെ വീരമ്യത്യു ആഘോഷിക്കാന്‍ ലഹരിപാര്‍ട്ടി നടത്തിയത്.
നൂറ് കണക്കിന് ആളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇത് നടത്തിയവരും ഇതില്‍ പങ്കാളികളായവരുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുകയാണ്. ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന വേളയിളാണ് മരണം ആഘോഷിച്ച് ലഹരിപാര്‍ട്ടി നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: