അനുരാഗ് സിംഗ് ഠാക്കൂര്‍
(കേന്ദ്ര യുവജന, സ്പോര്‍ട്സ്, വാര്‍ത്താവിതരണ സഹമന്ത്രി)
പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ ധാം ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ചതിലൂടെ അതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക കാശി എന്ന സാംസ്കാരിക നഗരത്തിനും ചരിത്രപ്രധാനമായ കാശി വിശ്വനാഥ ക്ഷേത്രത്തിനുമാണ്. ഈ പുരാതന നഗരിയുടെ പ്രാധാന്യവും പ്രാചീനതയും എടുത്തുകാണിച്ചുകൊണ്ട് മാര്‍ക്ക് ട്വയിന് എഴുതിയത് ബനാറസ്, ചരിത്രത്തെക്കാള്‍, പാരമ്പര്യത്തെക്കാള്‍, ഇതിഹാസങ്ങളെക്കാള്‍ പൗരാണികമാണ്. ഇവയെല്ലാം ഒന്നിച്ചുവച്ചാലും അവയുടെ ഇരട്ടി പ്രായമുണ്ട് അതിന് എന്നാണ്.
ഈ പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ പ്രധാനമന്ത്രി മോദി ലോകത്തിലെ തന്നെ പുരാതനവും സജീവവുമായ നഗരത്തെ, ഹിന്ദുമതത്തിന്റെ പ്രഭവകേന്ദ്രത്തെ, യുഗപുരാതന സംസ്കാരത്തെ, കാശിയെ അല്ലെങ്കില്‍ വാരാണസിയെ ലോകത്തിന് പുനരര്‍പ്പണം ചെയ്തിരിക്കുന്നു. പൗരാണികതയുടെയും നൈരന്തര്യത്തിന്റെയും സംയോജനമായ കാശി സമഗ്ര മനുഷ്യ കുലത്തിന്റെയും സ്വത്താണ്.
ലോകത്തിലെ തന്നെ ഏറ്റവും പൗരാണികവും നിരന്തര അധിവാസവുമുള്ള നഗരമാണ് കാശി. മറ്റു പുരാതന നഗരങ്ങള്‍ക്കൊന്നും കാലാകാലങ്ങളില്‍ സംഭവിച്ച സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെ കടന്നാക്രമണത്തെ ചെറുത്തു നില്ക്കാന് സാധിച്ചില്ല. എന്നാല്‍, കാശി മാത്രം അതിന്റെ തനത് സവിശേഷതകള്‍ നിലനിര്‍ത്തി. ഇതാണ് ആ നഗരത്തിന്റെ പ്രാധാന്യവും പ്രസക്തിയും. അധിനിവേശങ്ങളുടെയും കടന്നാക്രമണങ്ങളുടെയും മധ്യത്തിലും കാശി അതിന്റെ സാംസ്കാരികവും കലാപരവും വിദ്യാഭ്യാസപരവുമായ പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള ശക്തമായ കഴിവ് അടാളപ്പെടുത്തി.
കഴിഞ്ഞ കാലത്ത് നഗരത്തിന്റെ മേല്‍ ആധിപത്യം നടത്തിയ കിരാത ഭരണത്തിനെതിരെ ഉയര്‍ന്ന പവിത്രമായ പ്രതിജ്ഞയെയാണ് കാശി വിശ്വനാഥ ധാം പ്രതിഫലിപ്പിക്കുന്നത്. ഈ ഭൂമിയുടെ ആദ്ധ്യാത്മികവും വൈജ്ഞാനികവും സര്‍ഗ്ഗാത്മകവുമായ യുഗപുരാതന പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം. ധാമിന്റെ തലക്കുറിക്കു മേല്‍ ചരിത്രം പുതിയ വഴിതിരിവ് സൃഷ്ടിച്ചു. ആയിരക്കണക്കിനു സംവത്സരങ്ങളായി തുടര്‍ന്ന അനീതിയെ, കൊള്ളയെ, പകയെ ഇതാദ്യമായിട്ടാവും ഇങ്ങനെ വേരോടെ പിഴുതു മാറ്റുന്നത്.
മോചനത്തിന്റെയും മുക്തിയുടെയും നഗരം എന്നാണ് യുഗങ്ങളായി കാശി അറിയപ്പെടുന്നത്. മുക്തി തേടി എല്ലായിടത്തു നിന്നും ജനങ്ങള്‍ കാശിയിലെത്തുന്നു. ഈ പദ്ധതിയാകട്ടെ കാശിയുടെ മോചനത്തെ തന്നെ ആഘോഷിക്കാനുള്ള ശ്രമമാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടും പരിശ്രമവും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സഹസ്രാബ്ദത്തോളം പഴക്കമുള്ള മഹിമയെ തിരികെ കൊണ്ടുവന്നിരിക്കുന്നു.
കാശി വിശ്വനാഥ ധാം മനുഷ്യരാശിക്കായുള്ള പദ്ധതിയാണ്. സംസ്കാരിക തുടര്‍ച്ചയുടെ ആഘോഷമാണത്. അതിനാല്‍ത്തന്നെ ലോകം മുഴുവനും വേണ്ടിയുള്ള പദ്ധതിയാണ്. ബ്രഹ്മാവ് – സ്രഷ്ടാവ്, വിഷ്ണു- പരിപാലകന്, ശിവന്- വിമോചകന് എന്നിങ്ങനെയുള്ള പരിശുദ്ധ ത്രിത്വത്തെ ഹിന്ദു മതം അംഗീകരിക്കുന്നു. ശിവന്റെ ഇരിപ്പിടമായ കാശി പരമമായ ബഹുമാനം അര്‍ഹിക്കുന്നു. ഇതാണ് കാശിയുടെ ആദ്ധ്യാത്മികവും മതപരവുമായ പ്രാധാന്യം.
ഈ വര്‍ഷത്തെ ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു, ഇന്ത്യ ഉള്‍പ്പെടെ അനേകം ലോക രാജ്യങ്ങളില്‍ അനേക തലമുറകള്‍ അടിമത്തത്തിന്റെ ചങ്ങലകളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമായി. ഇന്ത്യ സ്വതന്ത്രമായതു മുതല്‍ കോളനിവാഴ്ചയുടെ പതനം തുടങ്ങി. നിരവധി രാജ്യങ്ങള്‍ സ്വതന്ത്രമായി. തലമുറകളോളം കോളനി വാഴ്ച്ചയെ അതിജീവിച്ച മനുഷ്യരാശിക്ക് സ്വതന്ത്രമാകുക, വീണ്ടും ഉയര്‍ത്തെണീക്കുക എന്നത് അനിവാര്യമാണ്.
സ്വാഭാവികമായും സമ്പത്തിന്റെ, അറിവിന്റെ, ശില്പകലയുടെ നിധികളോടു കൂടിയ സംസ്കാരങ്ങളായിരുന്നു കിരാതരുടെ പ്രധാന ആകര്‍ഷണം.
തുടര്‍ച്ചായി കൊള്ള, കവര്‍ച്ച, ഇടിച്ചുതകര്‍ക്കല്‍, സംഹാരം എന്നിവയുടെ ഇരയായിരുന്ന ഈ പൗരാണിക നഗരം എപ്രകാരം കാല്പനികമാവണം എന്നുള്ളതിന്റെ ചെറിയ സൂചന നല്‍കുന്നുണ്ട്. ലോകമെമ്പാടുമുള്ള കാഴ്ചബംഗ്ലാവുകളിലും സ്വകാര്യ ശേഖരങ്ങളിലും ചിതറി കിടക്കുന്ന കാശിയുടെ അമൂല്യമായ പുരാവസ്തുക്കള്‍ ഇതിനു സാക്ഷ്യങ്ങളാണ്.
കാശി നഗരം, പ്രത്യേകിച്ച് ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ചരിത്രത്തില്‍ നിരവധി തവണ തകര്‍ക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തതാണ്. ഈ തകര്‍ക്കലും പുനരുദ്ധാരണവും 1780 കള്‍ വരെ തുടര്‍ന്നു. മറാത്തി രാജ്ഞി അഹല്യാബായി ഹോള്‍ക്കറിന്റെ സ്വപ്നത്തില്‍ ഭഗവാന് ശിവന് പ്രത്യക്ഷപ്പെടുകയും രാജ്ഞി ശിവഭക്തയായി മാറി ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ നഗരം ആക്രമിക്കപ്പെട്ടപ്പോഴാണ് മഹാരാജ് ശിവജി വാളെടുത്തത് എന്നാണ് മറ്റൊരു ഐതിഹ്യം. ഔറംഗസേബ് കാശി വിശ്വനാഥ ക്ഷേത്രം നശിപ്പിച്ചപ്പോള്‍ ശിവജിയുടെ അമ്മ ജിജാബായി ക്ഷുഭിതയായി അന്നത്തെ മുഗള്‍ നഗരമായ സിന്ഹഗാദ് ആക്രമിച്ച് കീഴടക്കാന്‍ ശിവജിയോട് ആവശ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ബാക്കി എല്ലാം ചരിത്രം.
ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണം കോളനിവാഴച അവസാനിപ്പിക്കാനുള്ള ആദ്യ നടപടി മാത്രമായിരുന്നില്ല, മറിച്ച് മൃഗീയതയുടെ മേല്‍ സംസ്കാരത്തിന്റെ ആധിപത്യവും, അടിമത്തത്തിനു മേല്‍ വിജ്ഞാനത്തിന്റെയും ആദരവിന്റെയും പുനസ്ഥാപനവും ഉദ്ഘാടനം ചെയ്യപ്പെടുകയായിരുന്നു. പൂര്‍ണ മതമൈത്രി നിലനിര്‍ത്തിക്കൊണ്ട് ഈ അഭിനന്ദനീയ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമമാണ്, ക്രിയാത്മക സമീപനമാണ് ധാം ഇടനാഴി പദ്ധതി. സമഗ്ര മാനവ സമൂഹത്തിനും കാണാനും അനുകരിക്കാനും ഇത് മാതൃകയാണ്. നമ്മുടെ കാശി പുരോഗതി പ്രാപിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: