ലണ്ടന്‍: ഒമിക്രോണ്‍ വ്യാപനത്തെ ചെറുക്കാന്‍ തുണിമാസ്കുകള് അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഭംഗിക്കായി ഉപയോഗിക്കപ്പെടുന്ന ഇത്തരത്തിലുളള തുണി മാസ്കുകള്‍ കോവിഡ് വൈറസിനെ തടയുന്നതില്‍ വളരെ പിന്നിലാണെന്നും മുന്നറിയിപ്പ് നല്കി.
തുണികൊണ്ടു വിവിധ നിറത്തില്‍ നിര്‍മിക്കുന്ന മാസ്കുകള്‍ക്ക് വൈറസ് പ്രതിരോധം കുറവായിരിക്കും. മൂന്നു പാളികളിലായി നിര്‍മിക്കുന്ന മാസ്കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും ഒമിക്രോണ്‍ പ്രതിരോധശേഷിയെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലശാലയിലെ പ്രൊഫ. ത്രിഷ് ഗ്രീന്‍ഹാല്‍ഗ് വ്യക്തമാക്കി. ഭൂമിഭാഗം കമ്പനികളും ഗുണനിലവാരം കുറഞ്ഞ തുണിയാണ് മാസ്ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല മാസ്ക്കുകളും ഫാഷന്‍ ഉത്പന്നങ്ങള്‍ മാത്രമാണെന്നും അദേഹം പറഞ്ഞു.
95 ശതമാനം കണികയേയും തടഞ്ഞുനിര്‍ത്തുന്ന മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്ന തുണി മാസ്കുകള്‍ക്ക് ഈ ഗുണമില്ല. മാസ്ക് നിങ്ങളുടെ മൂക്കും വായും ശരിയായി മറയ്ക്കുന്നില്ലെങ്കില്‍ നല്ല ഫില്ട്ടറേഷന് ഉണ്ടായിട്ടും കാര്യമില്ല. അതേസമയം നിങ്ങള്‍ക്ക് മാസ്കിലൂടെ എളുപ്പത്തില്‍ ശ്വസിക്കാനും സാധിക്കണമെന്ന് ഗ്രീന്‍ഹാല്‍ഗ് പറഞ്ഞു.
പാരിസ്ഥിതികമോ സാമ്പത്തികമോ ആയ ആശങ്കയുള്ള ഉപഭോക്താക്കളാണ് തുണി മാസ്കുകളെ ആശ്രയിക്കുന്നത്. ലോകത്ത് ഒമിക്രോണ്‍ വ്യാപന ദിനംപ്രതി ശക്തമാകുകയാണ്. മാസ്ക് ധരിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: