എരുമേലി: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത കാനനപാത വെട്ടിത്തെളിച്ചു തുടങ്ങി. എരുമേലി മുതല്‍ പമ്പ വരെയുള്ള കാനനപാതയാണ് ബുധനാഴ്ച തെളിച്ച് തുടങ്ങിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അടച്ചിട്ട പരമ്പരാഗത കാനനപാതയാണ് ദേവസ്വം ബാര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വെട്ടി തെളിക്കാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത തുറക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഈ അനാസ്ഥയ്ക്കെതിരെ കഴിഞ്ഞ 16ന് എരുമേലിയില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പരമ്പരാഗത കാനനപാതയിലേക്ക് നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. ശബരിമല തീര്‍ഥാടകരുടെയും ഹൈന്ദവ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ എരുമേലി വഴിയുള്ള കാനനപാത തുറക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
എരുമേലി മുതല്‍ പമ്പ വരെയുള്ള 40 കിലോമീറ്ററോളം വരുന്ന പാതയില്‍ പത്തോളം പ്രധാനപ്പെട്ട താവളങ്ങളാണ് വെട്ടി തെളിക്കാനുള്ളത്.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ പരമ്പരാഗത കാനനപാത തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: