കൊച്ചി: എറണാകുളം ചാനലില്‍ നടന്ന ഇന്ത്യന്‍ നാവിക സേനയുടെ ശക്തി പ്രകടനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് വീക്ഷിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, വൈസ് അഡ്മിറല്‍ എം.എ. ഹമ്പിഹോളി തുടങ്ങിയവരും രാഷ്ട്രപതിയെ അനുഗമിച്ചു.
40 മിനിറ്റ് നീണ്ട പ്രകടനത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുടെ പ്രഹരശേഷി പ്രദര്‍ശിപ്പിച്ചു. തീര മേഖലകളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞ് ഭേദിക്കുക, അതിവേഗ ഇന്റര്‍സെപ്റ്റര്‍ കപ്പലുകളുടെ പോര്‍യാത്ര, നാവികസേന ഹെലികോപ്റ്ററുകളുടെ തീരദേശ ആക്രമണം/പോര്‍മുഖത്തെ ചരക്കുനീക്കം തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടു.
നാവികസേനയുടെ പരിശീലന കപ്പല്‍ തരംഗിണിയുടെ പാമരം, ആയുധ സംവിധാനങ്ങള്‍ എന്നിവ പോരാട്ടസജ്ജമാക്കുന്നത് ഇന്നത്തെ പ്രത്യേകതയായിരുന്നു. കൂടാതെ കോളം (രീഹൗാി) രീതിയില്‍ അണിനിരന്ന നാവികസേന കപ്പലുകളുടെ സ്റ്റീം പാസ്റ്റും ഇന്ന് നടന്നു. രാഷ്ട്രപതിയോടുള്ള ആദരസൂചകമായി കപ്പലുകളില്‍ നിന്ന് മൂന്നുവട്ടം ജയ് വിളികള്‍ ഉയര്‍ത്തി. നാവികസേന ബാന്‍ഡിന്റെ പ്രകടനം, ഫ്ലൈ പാസ്റ്റ് എന്നിവയോടുകൂടിയാണ് പരിപാടി സമാപിച്ചത്.
നിലവില്‍ കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിച്ചു. രാജ്യത്തിന്റെ പരമോന്നത സൈന്യാധിപന് കപ്പലില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. കപ്പല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത് ലക്ഷ്യമിട്ടുള്ള പരീക്ഷണ നടപടികളുടെ പുരോഗതി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തിയ രാഷ്ട്രപതി കപ്പല്‍ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തരാകുന്നതിനായി തദ്ദേശീയ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയും കൊച്ചിന് ഷിപ്പിയാര്‍ഡ് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: