തിരുവനന്തപുരം: കെ റെയില്‍ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തിയതില്‍ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും അത് പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടിക്കളയണം. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ തരൂരിന് കഴിയുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് കുറ്റപ്പെടുത്തി.
കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോള്‍ ശശി തരൂരിനൊപ്പം നിന്നത് കോണ്‍ഗ്രസ്സാണ്. കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തന്റെ നിലപാട് തിരുത്തണം. തരൂര്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ വിവാദത്തിലും ശശി തരൂരിനെതിരെ കെപിസിസിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്കിയ നിവേദനത്തില്‍ ഒപ്പിടാത്തതിനെ നേരത്തെ ശശി തരൂര്‍ നേരത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തരൂരിനെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരുനും രംഗത്തു വന്നു. തരൂരിനോട് വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലൂടെ തരൂര്‍ കെപിസിസിയുടെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: