തിരുവനന്തപുരം: ജനസംഖ്യയില്‍ അമ്പതുശതമാനം യുവാക്കളുള്ള ഭാരതം എല്ലാ അര്‍ഥത്തിലും യുവരാഷ്ട്രമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ്. ഭാവി നേതൃത്വത്തിന് യുവാക്കളെ ബൗദ്ധികമായി വാര്‍ത്തെടുക്കുന്നതിനും ആശയ രൂപീകരണത്തിനും തെരഞ്ഞെടുത്ത 70 പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ കേരളാ യൂത്ത് തിങ്കേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് ജനസംഖ്യയില്‍ മധ്യവയസ്കരാണ് കൂടുതല്‍. ഇന്ത്യയിലെ ജനസംഖ്യയില്‍ 58 ശതമാനം 35 വയസിന് താഴെയാണ്. അതുകൊണ്ടു തന്നെ ലോകത്തിന്റെ പ്രതീക്ഷ ഭാരതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അത് നടക്കുന്നില്ല. വ്യവസായശാലകള്‍, ഐടി കമ്പനികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ യുവാക്കള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം മറ്റു രാജ്യങ്ങളിലോ മറ്റു സംസ്ഥനങ്ങളിലോ വിനിയോഗിക്കേണ്ടി വരുന്നു. പാര്‍ലമെന്റില്‍ നല്ല ശതമാനം യുവ എംപിമാര്‍ ഉണ്ടെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യുവാക്കള്‍ക്ക് പരിഗണന ലഭിക്കുന്നതിന്റെ തെളിവാണ്. പത്തു വര്‍ഷത്തിനുശേഷം ഭാരതത്തിന്റെ ഭാവിയെ കുറിച്ച് യുവാക്കള്‍ ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയസമിതി അംഗം ചെങ്കല്‍ രാജശേഖരന് പരിപാടി ഉദ്ഘാടനം ചെയ്തു. മതരാഷ്ട്രീയഭീകരതയും വിഘടനവാദങ്ങളും ഇപ്പോഴും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സജീവമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. ആഭ്യന്തര, വിദേശ ഏജന്‍സികളുടെ ധനസഹായവും ഭീകരതയ്ക്ക് പ്രോത്സാഹനമാകുന്നുണ്ട്. ഇത്തരം ഗുരുതരമായ വെല്ലുവിളികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലെഫ്. ജനറല്‍ സയ്യിദ് അതാഹസ്നൈന്‍ ഓണ്‍ലൈനിലൂടെയും മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, ചാണക്യ ഫോറം എഡിറ്റര്‍ കേണല്‍ എസ്. ഡിന്നി, അനൂപ് ആന്റണി, വിനീത ഹരിഹരന് തുടങ്ങിയവരും വിഷയാവതരണം നടത്തി. രാം മാധവ് രചിച്ച ‘ദി ഹിന്ദുത്വ പാരഡൈം’ എന്ന പുസ്തകത്തെ അധികരിച്ച് ചര്‍ച്ച നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: