കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 2 വൈസ് പ്രസിഡന്റുമാരെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കാനായിരുന്നു മത്സരം. സ്വതന്ത്രനായി മത്സരിച്ച മണിയന്‍പിള്ള രാജു വൈസ് പ്രസിഡന്റായി അട്ടിമറി ജയം നേടി. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച ആശാ ശരത്തിനെയാണ് രാജു പരാജയപ്പെടുത്തി. ശ്വേതാ മേനോന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഒദ്യോഗിക പാനലിന്റെ ഭാഗമായി കമ്മറ്റിയിലേക്ക് മത്സരിച്ച ഹണി റോസ്, നിവിന്‍ പോളി എന്നിവരും തോറ്റു. വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടി.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍) തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവര്‍ക്കെതിരെ വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിക്കാന്‍ രംഗത്ത് എത്തി. ഔദ്യോഗിക പാനലിലെ ഒന്‍പത് പേര് വിജയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: